കൊച്ചി.യുവനടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ വിജയ്ബാബുവിന്റെ ചോദ്യം ചെയ്യൽ 8 മണിക്കൂർ പിന്നിട്ടു.
കൊച്ചി ഡിസിപി വി.യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും
ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരം ഉണ്ടായതാണെന്നും വിജയ് ബാബു മൊഴി നൽകി

ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. 10.30ഓടെ തേവര പോലീസ് സ്റ്റേഷനിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി വിജയ് ബാബുവിന്റെ ചോദ്യംചെയ്യൽ ഇപ്പോഴും പുരോഗമിക്കുകയാണ്.


ഒളിവിൽപോകാൻ ആരും സഹായിച്ചില്ല. പരാതിക്ക് പിന്നിൽ സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണു കേസ് കെട്ടിച്ചമച്ചതാണെന്ന് വിജയ് ബാബു അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകി.
അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും
കേസിൽ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്തശേഷം തുടർനടപടികളിലേക്ക് കടക്കും. കേസിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നത് വരെയാണ് വിജയ് ബാബുവിനെ അറസ്റ്റ് കോടതി തടഞ്ഞത്