കൊച്ചി.വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. എന്നാൽ ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റം ഇല്ല.


ഒരിടവേളക്ക് ശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത്. ഏപ്രിലിൽ 250 രൂപയും കഴിഞ്ഞ മാസം
103 രൂപയും വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു. ഇതോടെ 19 കിലോ സിലിണ്ടറിന് 2357.50 ആയി ഉയരുകയും ചെയ്തു. വില കുറച്ചതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 2223.50 നൽകിയാൽ മതി. പ്രതിസന്ധി ഘട്ടത്തിൽ ഉണ്ടായ വിലകുറവ് ആശ്വസമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചതോടെ
ഗാർഹിക സിലിണ്ടറിന്റെ വിലയും കുറക്കണമെന്ന ആവിശ്യവും ശക്തമാകുകയാണ്. 14 കിലോയുടെ വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് 1010 രൂപയാണ് വില.