നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന തുറമുഖം എന്ന സിനിമയ്ക്ക് ഏറ്റ തിരിച്ചടിയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.പ്രഖ്യാപനം മുതല്‍ ആരാധകര്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന സിനിമയാണ് തുറമുഖം.
വമ്ബന്‍ താരനിര അണിനിരക്കുന്ന ഈ വലിയ സിനിമയ്ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളോര്ത്ത് ആരാധകരും അല്‍പ്പം നിരാശയിലാണ്. സിനിമയുടെ റിലീസ് തീയതി . ജൂണ്‍ മൂന്നിന് പ്രഖ്യാപിച്ചിരുന്ന റിലീസ് പത്താം തീയതിയിലേക്ക് മാറ്റിയ വിവരമാണ് സിനിമുടെ അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. അവിചാരിതമായി ഉയര്‍ന്നുവന്ന നിയമപരമായ കാരണങ്ങളാലാണ് സിനിമയുടെ റിലീസ് മാറ്റി വെയ്ക്കേണ്ടി വന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് അടക്കമുള്ള സിനിമയിലെ അഭിനേതാക്കള്‍ ഇത് ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

‘കോവിഡും സാമ്ബത്തിക കുടുക്കുകളും തീയറ്റര്‍ അടച്ചിടലും ചലച്ചിത്ര വ്യവസായത്തില്‍ വന്ന മാറ്റങ്ങളും ഒക്കെ കാരണം കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളില്‍ പലതവണ ഉണ്ടായ ഈ മാറ്റിവെയ്ക്കലുകള്‍, സഹൃദയരായ ആസ്വാദകരെയും തീയേറ്റര്‍ പ്രവര്‍ത്തകരെയും അണിയറയില്‍ പ്രവര്‍ത്തിച്ച നൂറുകണക്കിന് ആളുകളെയും ഓരോ പ്രാവശ്യവും നിരാശരാക്കുന്നുണ്ടെന്നാണ് ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. എങ്കിലും വര്‍ഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നില്‍ തിരശ്ശീലയില്‍ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂവെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജൂണ്‍ പത്തിന് വെള്ളിത്തിരയില്‍ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനാകുമെന്നും അതിനു ഞങ്ങള്‍ സജ്ജരും പ്രതിജ്ഞാബദ്ധരുമാണെന്നും ഇവര്‍ അറിയിച്ചു. ചരിത്ര സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മട്ടാഞ്ചേരി മൊയ്ദു എന്ന കഥാപാത്രമായി എത്തുന്ന നിവിന്‍ പുറമെ, നിമിഷ സജയന്, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ദര്‍ശന രാജേന്ദ്രന്, മണികണ്ഠന്, സുദേവ് നായര്‍, സെന്തില്‍ കൃഷ്ണ എന്നിവരടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്.