കോഴിക്കോട്.പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാകില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ
സാദിഖലി ശിഹാബ് തങ്ങൾ.
വർഗീയതയും മതവിദ്വേഷവും വളരുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ജാഗ്രത പാലിക്കണം.
വർഗീയതയോട് മുസ്‌ലിം ലീഗിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഹരിത വിവാദം അടഞ്ഞ അധ്യായമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഹരിത വിഷയത്തിൽ തീരുമാനം എടുത്തു കഴിഞ്ഞതാണ്.
എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിനെതിരെ നടപടി വേണമെന്ന
ഇ. ടി. മുഹമ്മദ്‌ ബഷീറിന്റെ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.