സംഗീത സംവിധായകന്‍ ഗോപീസുന്ദറും ഗായിക അമൃത സുരേഷും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായതിനുപിന്നാലെ ഇരുവരും ക്ഷേത്രദര്‍ശനത്തിനിടയില്‍ എടുത്ത ഫോട്ടോ ആരാധകര്‍ക്ക് ആഹ്‌ളാദമായി.
അമൃതാ സുരേഷിനൊപ്പമുള്ള ചിത്രം ഗോപീസുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറത്തറിഞ്ഞത്. അമൃതയും ചിത്രം പങ്കുവച്ചിരുന്നു.

കൂടാതെ ഗോപീസുന്ദറിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ആശംസകള്‍ നേര്‍ന്ന് അമൃത സുരേഷ് ഇട്ട പോസ്റ്റും ചര്‍ച്ചയായി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചത്. ഒരായിരം പിറന്നാള്‍ ആശംസകള്‍ , എന്റേത് എന്നായിരുന്നു ഗായിക കുറിച്ചത്.

ഇപ്പോഴിതാ മകള്‍ പാത്തുവിനും ഗോപീസുന്ദറിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് അമൃത. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നും വിമര്‍ശനമുന്നയിച്ചും ആരാധകര്‍ എത്തിയിട്ടുണ്ട്.. കല്യാണം കഴിഞ്ഞോ എന്നും ഈ സന്തോഷം എന്നും നിലനില്‍ക്കട്ടെ എന്നും ആരാധകരുടെ കമന്റുകള്‍ ഉണ്ട്.