കൊച്ചി. നഗരത്തില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ കത്തിമുനയിൽ നിർത്തി മോഷണം.

ബാനർജി റോഡിലള്ള കോട്ടൂർ ഫ്യൂവൾസ് പെട്രോൾ പമ്പിൽ ജീവനക്കാരന് നേരേ ആക്രമണം

ബൈക്കിൽ എത്തിയ യാത്രക്കാരനാണ് കോട്ടൂർ ഫ്യൂവൽസ് പെട്രോൾ പമ്പിലെ ജീവനക്കാരനെ കത്തി മുനയിൽ നിർത്തി പണവുമായി രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. എന്തോ ചോദിക്കാനെന്ന മട്ടില്‍ മാനേജറുടെ ക്യാബിനിലേക്കുവരുന്ന അക്രമി മുഖത്ത് കര്‍ചീഫ് വച്ച് മറച്ച് ഹെല്‍മറ്റ് ഇട്ടിട്ടുണ്ട്. ജീവനക്കാരന്‍ എതിര്‍ക്കുന്പോള്‍ പേപ്പര്‍ കണ്ടിക്കുന്ന ബ്ളേഡ് അയാളുടെ കഴഉത്തിന് നേരെ കൊണ്ടുവരുന്നുണ്ട്. രണ്ട് മേശയിലെയും അകത്തെ മറ്റൊരു മുറിയിലെയും മേശകള്‍ പരിശോധിപ്പിച്ച് പണം എടുക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളെ ആധാരമാക്കി പൊലീസ് വ്യാപകമായ അന്വേഷണം തുടങ്ങി.