കോഴിക്കോട് വടകരയിൽ യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഈ മാസം ഒന്നാം തീയതിയാണ് ഇരുപതിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

ഭർത്താവ്, ഭർത്താവിൻ്റെ പിതാവ് ,മാതാവ് ,സഹോദരി എന്നിവരെ പ്രതിചേർത്താണ് കേസെടുത്തിരിക്കുന്നത്. ഭർത്താവിൻ്റെ വീട്ടിൽ ശാരീരികവും മാനസികവുമായ ഉപദ്രവങ്ങൾക്ക് റിസ്വാന ഇരയായെന്ന പരാതി
റിസ്വാനയുടെ കുടുംബമാണ് വടകര റൂറൽ എസ് പിക്ക് പരാതി നൽകിയത്.