ആലപ്പുഴ.മത വിദ്വേഷ മുദ്രാവാക്യ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ അറസ്റ്റില്‍. ജനമഹാ സമ്മേളനത്തിന്റെ സംഘടക സമിതി ചെയർമാൻ എന്ന നിലയിലാണ് കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ചുപേരെ റിമാൻഡ് ചെയ്തു.

കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഹാജരായ യഹിയ തങ്ങളെ
ആലപ്പുഴ സൗത്ത് പോലീസ് എത്തിയാണ് കസ്റ്റഡിയിൽ എടുത്തത്. നടപടിയിൽ പ്രതിഷേധിച്ച് യഹിയ തങ്ങളുമായി വന്ന പോലീസ് ജീപ്പ് വിവിധ ഇടങ്ങളിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടഞ്ഞു.

ഇതാദ്യമായാണ് കേസിൽ ഒരു പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിനെതിരെ നടപടി എടുക്കുന്നത്.
ജനമഹാ സമ്മേളനത്തിന്റെ പ്രധാന സംഘടകനാണ് യഹിയ തങ്ങൾ.

അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത കുട്ടിയുടെ പിതാവിനെയും, മറ്റു 4 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. പിതാവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിക്ക്
ചൈൽഡ് വെൽഫയർ കമ്മിറ്റി കൗൺസിലിങ് നൽകി. കേസിൽ ഇതുവരെ 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തർ അറസ്റ്റിലായിട്ടുണ്ട്.