ഈയാഴ്ചയിലെ പ്രധാന തൊഴിൽ വാർത്തകൾ

വാക് ഇൻ ഇന്റർവ്യൂ
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയറെ നിയമിക്കുന്നതിന് ജൂൺ 7 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.



ഇലക്ട്രിഷ്യൻ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ-1, ഈഴവ/ തിയ്യ/ ബില്ലവ-1, എസ്.സി-1 എന്നീ വിഭാഗങ്ങളിലായി ഇലക്ട്രിഷ്യൻ തസ്തികയിൽ മൂന്ന് താത്ക്കാലിക ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ എൻജിനിയറിങിൽ ഡിപ്ലോമയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇലക്ട്രിഷ്യൻ കോഴ്‌സ് പാസായ ഐ.ടി.ഐക്കാരെയും പരിഗണിക്കും. ഫിലിം സ്റ്റുഡിയോയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 18നും 41നും മധ്യേ ആയിരിക്കണം. 19,000 – 43,600 രൂപയാണ് വേതനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ജൂൺ 10നകം പേര് രജിസ്റ്റർ ചെയ്യണം.

റേഡിയേഷന്‍ ഫിസിക്‌സ് അസി. പ്രൊഫസര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ റേഡിയേഷന്‍ ഫിസിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍നിയമനം നടത്തുന്നതിനായി റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. യോഗ്യരായവരെ അഭിമുഖ വിവരം നേരില്‍ അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ തിയേറ്റര്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 2-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

നഴ്‌സിംഗ് അസിസ്റ്റന്റ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 8-ന് രാവിലെ 9.30-ന് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

കോച്ച് നിയമനം – വാക് ഇന്‍ ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ് ബോള്‍ കോച്ച് തസ്തികയില്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ ജൂണ്‍ 6-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ ഭരണ വിഭാഗത്തില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റിൽ .

ലൈഫ് ഗാർഡ് അപേക്ഷ ക്ഷണിച്ചു

2022 ട്രോൾബാൻ കാലയളവിൽ (2022 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) എറണാകുളം ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഇനി പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം. 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം.

ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന ഉണ്ടായിരിക്കും. താല്പര്യമുളളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ.പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ 2022 മെയ് 31 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768 നമ്പറിൽ ബന്ധപ്പെടാം

ഓഡിറ്റർമാർക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ 2021-2022 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റിട്ടേൺ ഇ-ഫയലിംഗ് ചെയ്യുന്നതിനും ഓഡിറ്റർമാരിൽ നിന്ന് പ്രൊപ്പോസൽ ക്ഷണിച്ചു. പ്രൊപ്പോസൽ ജൂൺ എട്ടിന് വൈകിട്ട് മൂന്നിനകം കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0471-2464240..

ടെക്നിക്കൽ സ്റ്റാഫ്

കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റിനുവേണ്ടി ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനായി മെയ് 30 ന് രാവിലെ 8.30ന് കേരളസര്‍വകലാശാല ആസ്ഥാനത്ത് (പാളയം കാമ്പസ്) വാക്- ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in/jobs)



നഴ്‌സ്; അഭിമുഖം 30ന്

ആലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളില്‍ പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഴ്‌സുമാരെ നിയമിക്കുന്നു. കേരള നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരമുള്ള ഒക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി, ജനറല്‍ നഴ്‌സിംഗ്, ബി.എസ് സി നഴ്‌സിംഗ് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരും ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും പാലിയേറ്റീവ് പരിചരണത്തില്‍ ബി.സി.സി.പി.എ.എന്‍./ സി.സി.സി.പി.എന്‍. കോഴ്‌സ് വിജയിച്ചവരും ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം പുന്നപ്ര തെക്ക് പഞ്ചായത്തില്‍ മെയ് 30ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോണ്‍: 9447975632

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യ സംപാദ പദ്ധതി (പി.എം.എം.എസ്.വൈ.) യുടെ ജില്ലാതല മോണിറ്ററിംഗിന് കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം 40,000 രൂപ.

ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ഫിഷറീസ് എക്കണോമിക്സ്/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്മെന്‍റ് ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലോ (ഐ.ടി) കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മാനേജ്മെന്‍റ്, അഗ്രികള്‍ച്ചര്‍ ബിസിനസ്സ് മാനേജ്മെന്‍റ് ബിരുദവും ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.

പ്രായപരിധി 35 വയസ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ രണ്ടിന് വൈകുന്നേരം അഞ്ചിനകം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം.

വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ അനക്സ്, തത്തമ്പളളി പി.ഒ, ആലപ്പുഴ – 688 013. ഫോണ്‍: 0477 2252814, 0477 2251103.

അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒഴിവുകള്‍

ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒരു ലാബ് ടെക്‌നീഷ്യനെയും രാത്രികാല അത്യാഹിത വിഭാഗം ഡ്യൂട്ടിക്കായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.



ലാബ് ടെക്നീഷന്‍ അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30നും മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം മെയ് 31ന് രാവിലെ 10.30നുമാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ എത്തണം

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിങ്ങിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനു താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ ഹോസ്പിറ്റാലിറ്റി എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി: 18-50 നും മധ്യേ.


താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www. cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 15ന് വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപരും-16 എന്ന വിലാസത്തിലോ principal @cet.ac.in എന്ന ഇ-മെയിലിലോ അപേക്ഷിക്കണം.

ഗസ്റ്റ് ലക്ചറർ ഒഴിവ്
മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിയമനത്തിനായി ജൂൺ ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ്, രണ്ടിനു രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് ഒന്നിന് മലയാളം, മൂന്നിനു രാവിലെ 10നു കൊമേഴ്സ്, ഉച്ചയ്ക്ക് ഒന്നിനു ഹിന്ദി, നാലിനു രാവിലെ 10ന് ജേണലിസം എന്നിങ്ങനെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ/കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവയും പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം

Advertisement