പരസ്യ പ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം; തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറിൽ

കൊച്ചി: പരസ്യ പ്രചാരണം തീരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം ടോപ് ഗിയറിൽ എത്തിനിൽക്കുന്നു.

കൊട്ടികൊട്ടി കയറുകയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ആവേശം. പരസ്യ പ്രചാരണ സമയം തീരും മുമ്പ് അവസാന വോട്ടറിലേക്കും തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനുളള ഓട്ടത്തിലാണ് മുന്നണികൾ. വികസനം പറഞ്ഞ് പ്രചാരണം തുടങ്ങിയ ഇടതുമുന്നണി അവസാന ഘട്ടത്തിലെത്തുമ്പോൾ സ്ഥാനാർഥിയുടെ പേരിലിറങ്ങിയ വീഡിയോയുടെ സഹതാപം വോട്ടാക്കി മാറ്റാനുളള തന്ത്രങ്ങളിലേക്കാണ് ഊന്നുന്നത്.

പുതുതായി കസ്റ്റഡിയിലുള്ള മൂന്ന് പേർക്ക് കൂടി യുഡിഎഫ് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ചവറയിലും പാലക്കാടും അറസ്റ്റിലായവർ സജീവ സിപിഎം പ്രവർത്തകരാണെന്ന് പറഞ്ഞ് തിരിച്ചടിക്കുകയാണ് യുഡിഎഫ്. എറണാകുളത്തെ സിപിഎമ്മിലെ പഴയ ഒളിക്യാമറ വിവാദം ഓർമ്മിപ്പിച്ചാണ് മറുപടി.

സുരേഷ് ഗോപിയുടെ റോഡ് ഷോയാണ് അവസാന ലാപ്പിലെ ബിജെപി പ്രചാരണത്തിൻറെ ഹൈലൈറ്റ്. പി.ടി.തോമസിനെ സ്നേഹിക്കുന്നവർ എ.എൻ.രാധാകൃഷ്ണന് വോട്ടു ചെയ്യണമെന്നാണ് താരത്തിൻറെ ആഹ്വാനം. കലാശക്കോട്ടിന് നാളെ മുഖ്യമന്ത്രിക്ക് മറുപടി പറയാൻ എത്തുന്ന പിസി ജോർജ്ജിനെ പരമാവധി ഉപയോഗപ്പെടുത്താനാണ് ബിജെപി നീക്കം.

Advertisement