കൊച്ചി.മോശം അനുഭവം ഉണ്ടായി എന്ന നടി അർച്ചന കവിയുടെ പരാമർശത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി.
എസ്എച്ച് ഒ വി.എസ്.ബിജുവിനെ കമ്മീഷണർ താക്കീത് ചെയ്തു. സമാന സംഭവം ഇനി ഉണ്ടാകരുത് എന്ന കർശന നിർദ്ദേശവും ഉണ്ട്.
ആഭ്യന്തര അന്വേഷണത്തിൽ ബിജുവിന് തെറ്റ് പറ്റിയതായി കണ്ടെത്തിരുന്നു. മോശമായി പെരുമാറിയെന്നും ഉദ്യോഗസ്ഥൻ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതായിരുന്നുവെന്നുമാണ്
മട്ടാഞ്ചേരി എസിപി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. വകുപ്പുതല നടപടിക്കും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.