തിരുവനന്തപുരം: സമുദായിക സ്പർദ്ദ ഉണ്ടാക്കാൻ സ്വമനസാലെ മന:പൂർവ്വം ശ്രമിച്ചു എന്ന് റിമാൻ്റ് റിപ്പോർട്ടിൽ പരാമർശമുള്ള പിസി ജോർജിൻ്റെ ജാമ്യഹർജിയിൽ തീരുമാനം വൈകും. രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി ഇത് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കാൻ കഴിയില്ലന്ന് പറഞ്ഞു. മറ്റ് 40കേസ്സുകൾ ഇന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അത് ആദ്യം പരിഗണിച്ച ശേഷമേ ജോർജിൻ്റെ ഹർജി പരിഗണിക്കാനാവു എന്ന് പറഞ്ഞു
തിരുവനന്തപുരം അഡീഷണൽ മജിസ്ട്രേറ്റ് കോടതി രണ്ടാണ് പി സി ജോർജിനെ റിമാൻഡ് ചെയ്തത്.
പ്രസംഗം നടത്താൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ്സ് കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡി അപേക്ഷ ഈ മാസം 30 ന് പരിഗണിക്കും.

മതവിദ്വേഷ പ്രസംഗ കേസിൽ റിമാൻഡിലായ പി സി ജോർജിനെ ഇന്ന് രാവിലെ 8.45 ന് ആണ് തിരുവനന്തപുരം ജില്ലാ ജയിലിൽ എത്തിച്ചത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ഇന്നലെ രാത്രി 12.35ഓടെയാണ് ഫോർട്ട് പോലീസ് സംഘം പി സി ജോർജുമായി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. എ ആർ ക്യാമ്പിന് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി ത്തെിയിരുന്നു. പുഷ്പവൃഷ്ടി നടത്തി, മുദ്രവാക്യം വിളികളോടെയാണ് പി സി ജോർജിനെ ബിജെപി പ്രവർത്തകർ അഭിവാദ്യം ചെയ്തത്.

അതേസമയം ഇന്നലെ രാത്രി തന്നെ ഹൈക്കോടതിയിൽ ഓൺലൈനായി ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇന്നലെ വൈകുന്നേരം കൊച്ചിയിൽ വെച്ചാണ് ഫോർട്ട് പോലീസ് പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പി സി ജോർജിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഒരു മണിക്കൂർ നിരീക്ഷണത്തിലിരുന്ന ശേഷമാണ് വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചത്..