വിസ്മയക്കേസിലെ അന്വേഷണ മികവിന് ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച്‌ നടൻ മമ്മൂട്ടി

കൊച്ചി: വിസ്മയ സ്ത്രീധന പീഡനക്കേസിലെ അന്വേഷണ മികവിന് ഏറെ നല്ല വാക്കുകൾ നേടിയ സംഘത്തലവൻ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച്‌ നടൻ മമ്മൂട്ടിയും.

രാവിലെ കൊച്ചിയിലെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്.

മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്‌കുമാർ.

കെയർ ആൻഡ് ഷെയർ കേരള പൊലീസുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നയിച്ചതും അതുമായി ബന്ധപ്പെട്ട ഹ്രസ്വ സിനിമകൾ സംവിധാനം ചെയ്തതും പി.രാജ്കുമാറായിരുന്നു.

കേസന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും മമ്മൂട്ടി ആകാംക്ഷയോടെ വിവരങ്ങൾ തിരക്കുമായിരുന്നെന്ന് രാജ്‌കുമാർ പറഞ്ഞു.

കെയർ ആൻഡ് ഷെയർ ഡയർക്ടർമാരായ എസ്.ജോർജ്, റോബർട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറൽ മാനേജർ ജോസ് പോൾ എന്നിവരും സന്നിഹിതരായിരുന്നു.

Advertisement