ഏറ്റുമാനൂർ-ചിങ്ങവനം 17കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി

കോട്ടയം: റെയിൽവേ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലായി ഏറ്റുമാനൂർ-ചിങ്ങവനം 17കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി.

ഇതോടെ സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമായി. ഇനി ഏറ്റുമാനൂരിലും ചിങ്ങവനത്തും ട്രെയിൻ പിടിച്ചിടാതെ യാത്രചെയ്യാനാവും. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടംഘട്ടമായി നടന്ന പാതയിരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തിയത്.

നേട്ടങ്ങൾ: • സിംഗിൾ ലൈൻ ആയിരുന്നപ്പോൾ ട്രെയിനുകൾ സ്റ്റേഷനുകളിൽ ക്രോസിങ്ങിനുവേണ്ടി കാത്തുനിൽക്കേണ്ടിവന്ന അവസ്ഥക്ക് മാറ്റംവരും. • ടൈംടേബിളിൽ ട്രാഫിക് അലവൻസ് കുറയും. ട്രെയിനുകൾക്ക് സമയനിഷ്‌ഠ പാലിക്കാൻ കഴിയും. • ട്രെയിൻ വേഗത വർധിക്കും. • കോട്ടയത്തെ പ്ലാറ്റുഫോമുകൾ ഏഴെണ്ണം ആയി • കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും • കോട്ടയത്തെ എറണാകുളത്തിൻറെ സബർബൻ നെറ്റ്‌വർക്കിലേക്ക് ഉൾപ്പെടുത്തി കോട്ടയത്തുനിന്ന് മെമു ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവിസുകൾ ആരംഭിക്കാം

Advertisement