കൊച്ചി: കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലുള്‍പ്പെടെ ജീവപര്യന്തം കഠിന തടവ് അനുഭവിക്കുന്ന തടിയന്റവിട നസീറിന് പരപ്പനങ്ങാടിയിലെ വീട്ടില്‍ രണ്ടു ദിവസം തങ്ങാന്‍ കനത്ത പൊലീസ് കാവലില്‍ പരോള്‍ അനുവദിച്ചു.

ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ നേരിടുന്ന നസീര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.

മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമൊപ്പം ഈദ് ആഘോഷിക്കാന്‍ രണ്ടു ദിവസം വീട്ടില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നസീര്‍ എറണാകുളത്തെ എന്‍.ഐ.എ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ബംഗളൂരു ജയിലില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷ കൊച്ചിയിലെ കോടതിയില്‍ എത്തിയതു വൈകിയെങ്കിലും രണ്ടു ദിവസം വീട്ടില്‍ പോകാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.