കൊച്ചി.ഒരേസമയം നിരാശയും ആശ്വാസവും പകര്‍ന്ന് തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ജനക്ഷേമ സഖ്യം.സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വിവേകപൂർവം വോട്ടവകാശം വിനിയോഗിക്കാൻ ജനക്ഷേമ മുന്നണി പ്രവർത്തകരോട് സാബു എം.ജേക്കബ് ആഹ്വാനം ചെയ്തു.ജനക്ഷേമ സഖ്യത്തിന്റെ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ അവകാശവാദവുമായി ഇടത് വലത് മുന്നണികൾ രംഗത്തത്തി.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആകാംക്ഷയോടെ കാത്തിരുന്നതായിരുന്നു ട്വന്റി-20 ആം ആദ്മി പാർട്ടി സഖ്യത്തിന്റെ നിലപാട്.നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി വോട്ടർമാർ വോട്ട് ചെയ്യണമെന്നും പ്രലോഭനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വീഴരുതെന്നും സാബു.എം.ജേക്കബ്

ജനക്ഷേമ സഖ്യത്തിന്റെ നിലപാട് പ്രഖ്യാപനത്തിന് പിന്നാലെ മുന്നണികൾ അവകാശവാദമുയർത്തി. ജനക്ഷേമ സഖ്യം മത്സരിക്കാതിരുന്നപ്പോൾ തന്നെ സ്വാഗതം ചെയ്തതാണെന്നും സർക്കാർ വിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുമെന്നും വി.ഡി.സതീശൻ

രാഷ്ട്രീയബോധം വെച്ച് വോട്ട് ചെയ്യണമെന്ന നിലപാട് സ്വാഗതാർഹമാണെന്നും തൃക്കാക്കരയിൽ സർക്കാർവിരുദ്ധ വോട്ടുകൾ ഇല്ലെന്നും ഇ.പി.ജയരാജൻ

മുന്നണികളുടെ അവകാശവാദങ്ങൾക്ക് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്ന് സാബു.എം.ജേക്കബ്

തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ കൂടുതൽ നേതാക്കൾ തൃക്കാക്കരയിൽ എത്തിയിട്ടുണ്ട്.നാളെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തൃക്കാക്കരയിലെത്തും.