തിരുവനന്തപുരം . സംസ്ഥാന സർക്കാരിൻ്റെ വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് .HB 727990 എന്ന ടിക്കറ്റിനാണ് സമ്മാനം. 10 കോടിയാണ് സമ്മാനത്തുക. ഈസ്റ്റ് ഫോർട്ടിലെ ചൈതന്യ ലക്കി സെൻ്ററിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം. വള്ളക്കടവ് സ്വദേശി രംഗനെന്ന ലോട്ടറി കച്ചവടക്കാരനാണ് ചൈതന്യയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. ആർക്കാണ് സമ്മാനം അടിച്ചതെന്ന് വ്യക്തമായിട്ടില്ല. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ചേർത്തലയിൽ വിറ്റ ടിക്കറ്റിനാണ്.
Home News Breaking News വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തിരുവനന്തപുരത്ത്,ആരാണാരാണാ ഭാഗ്യവാന്