കൊല്ലം: ജില്ലയിൽ ഒരു വർഷത്തോളം തുടർന്ന പരിശീലന കാലയളവ് പൂർത്തിയാക്കിയ അസിസ്റ്റന്റ് കലക്ടർ ഡോ.അരുൺ. എസ് നായർക്ക് കലക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ്‌ നൽകി. ചടങ്ങിൽ ഡോക്‌ട്രേറ്റ് നേടിയ വകുപ്പ് ജീവനക്കാരി പി. ജി അനുകൃഷ്ണയെ അനുമോദിച്ചു.

കോവിഡ് കാലത്തെ പ്രവർത്തനങ്ങളിലും, റവന്യൂ കലോത്സവം മന്ത്രിസഭാ വാർഷികം, ജില്ലയിലെ മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയവയിലും ഏറെ വിലപ്പെട്ട സേവനമാണ് അസിസ്റ്റന്റ് കലക്ടർ കാഴ്ച്ചവച്ചിരുന്നു.