ഒപ്പം അഭിനയിച്ച നടനോട് ഒരുപ്രത്യേക വികാരമുണ്ടായിരുന്നോ, ഇത് പല നടിമാരും അഭിമുഖീകരിക്കുന്ന ചോദ്യമാണ്. പ്രത്യേകിച്ച് ഒരു നടനും നടിയും വിജയ ഫോര്‍മുലയായി മാറിയാല്‍.
ജീവിത്തില്‍ ഒരു പാട് പ്രതി സന്ധികളിലൂടെ കടന്ന് പോയ താരമാണ് മലയാളികളുടെ പ്രിയ നടി മംമ്ത മോഹന്‍ ദാസ് തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ തിരവധി ചിത്രങ്ങളില്‍ വേഷമിട്ട മംമ്ത ഒരു പിന്നണി ഗായിക കൂടിയാണ്.

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഇപ്പോള്‍ കൂടെ അഭിനയിച്ച നടനോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് മംമ്ത തുറന്ന് പറയുന്നു. ഒരു യുട്യൂബ് ചാനലിന് അുവദിച്ച അഭിമുഖത്തില്‍ ഐ ഹാവ്, ഐ നെവര്‍ ഹാവ് എന്ന സെക്ഷനിലാണ് നടി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കൂടെ അഭിനയിച്ച നടനോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നതായിരുന്നു അവതാരകന്റെ ചോദ്യം. ഉണ്ടെന്ന് ആയിരുന്നു ഇതിന് മംമ്ത നല്‍കിയ മറുപടി. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും നടി പറഞ്ഞു.

അതേസമയം മംമ്ത മോഹന്‍ദാസ് മറ്റൊരു അഭിമുഖത്തില്‍ കുറച്ചുനാളുകള്‍ക്ക് മുമ്ബ് നടത്തിയ പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. സ്ത്രീകള്‍ എത്ര കാലം ഇരവാദം പറഞ്ഞു നടക്കുമെന്നായിരുന്നു അന്ന് മംമ്ത നടത്തിയ പരാമര്‍ശം. ഇതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടിക്ക് നേരെ ഉയര്‍ന്നു വന്നിരുന്നു.

1 COMMENT

Comments are closed.