മൊബൈല്‍ഗെയിം വിജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിന് വെട്ടേറ്റു,പ്രതി പ്രായ പൂര്‍ത്തിയാകാത്ത സുഹൃത്ത്

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഗെയിമില്‍ വിജയിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവിന് വെട്ടേറ്റു.
പാറശാലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ചെങ്കവിള സ്വദേശി ശംഭു എന്നു വിളിക്കുന്ന സജിനാണ് (22) വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അടയ്ക്കാക്കുഴി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്താണ് വെട്ടുകത്തിയുമായി വീട്ടില്‍ എത്തി തോളില്‍ വെട്ടി പരുക്കേല്‍പിച്ചത്. മൊബൈല്‍ ഫോണില്‍ ഇരുവരും കളിച്ച ഗെയിമില്‍ ശംഭു വിജയിച്ചതില്‍ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. പൊഴിയൂര്‍ പൊലീസ് കേസെടുത്തു.

Advertisement