courtesy. KIDILAN trolls and comments

2022 മെയ് 21 ശനി

BREAKING NEWS

ഏറ്റുമാനൂർ ചിങ്ങവനം പാത ഇരട്ടിപ്പിക്കലിൻ്റെ ഭാഗമായി ആറ് ട്രയിനുകൾ ഇന്നില്ല. കോട്ടയം വഴി സർവ്വീസ് നടത്തുന്ന 21 ട്രയിനുകൾ ഈ മാസം 29 വരെ റദ്ദാക്കി

തൃക്കാക്കര: മൂന്നാം ഘട്ട പ്രചരണങ്ങൾ ഇന്നും തുടരും

ഗ്യാൻ വാപി വിവാദം ദില്ലി സർവ്വകലാശാലയിലെ ഹിന്ദു കോളജ് പ്രൊഫസർ അറസ്റ്റിൽ

അസ്സമിൽ പ്രളയകെടുതി;എട്ട് ലക്ഷം പേർ ദുരിതത്തിൽ

മഴ: കേരളത്തിൽ 10 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട്

കൊച്ചി വെണ്ണലയിലെ മതവിദ്വേഷ പ്രസംഗം:
പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ആലപ്പഴ പോലീസ് ക്വോർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; പ്രതി റെനീസ് വട്ടിപലിശയ്ക്ക് പണം നൽകുന്നയാളെന്ന് പോലീസ്

പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട്; ചാലക്കുടി പുഴയുടെ തീരത്ത് ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

ജോർജിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. വിജയ് ബാബുവിൻ്റെ അറസ്റ്റിന് തടസ്സമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

കേരളീയം

🙏മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്. എല്ലാ ജില്ലകളിലേയും പ്രസ് ക്ലബ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്നു നടക്കും.

🙏 ഇടത് മുന്നണി തെരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികളില്‍ നിന്നു പിന്നോട്ടു പോകില്ല. സില്‍വര്‍ ലൈനിന് എതിരായ കുപ്രചരണങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും. ജനങ്ങളെ ബോധ്യപ്പെടുത്തി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും.

🙏കെഎസ്ആര്‍ടി
സിയില്‍ പരിഷ്‌കരണം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിക്കെന്നല്ല ഒരു സ്ഥാപനത്തിനും എക്കാലവും പണം നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ല. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സുശീല്‍ ഖന്ന പഠന റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

🙏കൊച്ചിയില്‍ 1,500 കോടി രൂപ വിലമതിക്കുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി. പുറംകടലിലൂടെ രണ്ടു ബോട്ടുകളിലായി ലഹരി കടത്തുകയായിരുന്ന മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കമുള്ള 20 പേര കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും അറസ്റ്റു ചെയ്തു.

🙏കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനു സുപ്രീംകോടതി നിര്‍ദ്ദേശം.

🙏മണിച്ചന്‍ കേസില്‍ കേരളത്തില്‍ മടങ്ങിയെത്തിയശേഷം തീരുമാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. സുപ്രീംകോടതി നിര്‍ദ്ദേശം എന്തെന്നറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

🙏കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ‘ചങ്ങല പൊട്ടിയ നായ’ പരാമര്‍ശം അദ്ദേഹത്തിന്റെ സംസ്‌കാരത്തെയാണു പ്രകടമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്റെ വിശദീകരണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിതന്നെയാണെന്നും പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെ.

🙏മുല്ലപ്പെരിയാര്‍ മരംമുറി കേസില്‍ അച്ചടക്ക നടപടി അവസാനിപ്പിച്ചതിനു പിന്നാലെ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയാക്കാന്‍ ശുപാര്‍ശ. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇദ്ദേഹം.

🙏സര്‍ക്കാര്‍ അഭിഭാഷകര്‍ 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്കു ചുമതല ഒഴിയണമെന്ന് ഉത്തരവ്. ബന്ധപ്പെട്ട അധികാരികള്‍ ഇത് ഉറപ്പാക്കണമെന്നും നിയമസെക്രട്ടറി വി. ഹരിനായര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🙏മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്താന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളജ് കളിലും നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്.

🙏വൈദ്യുതി മുടങ്ങിയതിനു കെഎസ്ഇബി ഓഫിസില്‍ പായ വിരിച്ചു കിടന്നു പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കുറിച്ചിക്കല്‍ സ്വദേശി പ്രദീപിനെതിരെയാണു കേസ്.

🙏എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ക്ക് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറായും, അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍മാര്‍ക്ക് എക്സൈസ് ഇസ്പെക്ടറായുമാണ് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കുക.

courtesy. athul ravi mix, face book

🙏ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.

🙏നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി ചാലിയാര്‍ പുഴയില്‍ തെരച്ചില്‍ തുടരും. നേവിയുടെ കൂടി സഹായത്തോടെയാകും പരിശോധന.

🙏മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 17 പേരാണു പ്രതികള്‍. ബിജെപി പ്രവര്‍ത്തകര്‍ രാഷ്ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

🙏ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായില്‍നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

🙏തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ മദ്യപിച്ചെത്തിയ സംഘം പോലിസുകാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ മൂന്നുപേര്‍ പിടിയില്‍. കാട്ടാക്കട സ്വദേശികളായ റിനി ജോണ്‍ (33), ഷൈജു (37), നിധിന്‍ (28) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

🙏കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ് എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും.

🙏സൗദി അറേബ്യയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍ (42) ആണ് വടക്കന്‍ പ്രവിശ്യയിലെ ഹായിലില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഹായില്‍ – റോദ റോഡില്‍ രാത്രിയായിരുന്നു അപകടം.

🙏കുമളിയില്‍ ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി. ഇവരുടെ പക്കല്‍ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, മകന്‍ ഹര്‍ഷവര്‍ധന്‍, ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്.

🙏ജിദ്ദയില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയശേഷം മര്‍ദനമേറ്റ് അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ട കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി യഹിയ്ക്കായി തെരച്ചില്‍. ശരീരമാസകലം മര്‍ദ്ദനമേറ്റ് അബോധാവസ്ഥായിലായ ജലീലിനെ ആശുപത്രിയിലാക്കിയ ശേഷം യഹിയ മുങ്ങുകയായിരുന്നു. പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘമാണെന്നാണ് പൊലീസ് നിഗമനം.

🙏എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാന്‍ അറിയാത്ത തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയെടുക്കുന്നയാളെ പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്.

🙏മലപ്പുറത്ത് ദേശീയപാതയില്‍ മര്‍ദ്ദനത്തിന് ഇരയായ സഹോദരിമാര്‍ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കി. ഇപ്പോഴും പല ഭാഗത്തുനിന്നും സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് സഹോദരിമാരായ അസ്നയും, ഹംനയും പറഞ്ഞു.

ദേശീയം

🙏ഹൈദരാബാദ് കൂട്ടബലാത്സംഗ കൊലക്കേസിലെ നാലു പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. പത്തു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ.

🙏ജ്ഞാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്കു സുപ്രീംകോടതി മടക്കി. സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മെയ് 17 ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കും.

🙏രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മില്‍നിന്ന് കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം. കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. കാര്‍ഡ് രഹിത പണമിടപാടുകള്‍ ചാര്‍ജുകളൊന്നും ഈടാക്കാതെ നല്‍കണമെന്നാണു നിര്‍ദേശം.

🙏ബിജെപിക്കെതിരേ ദേശീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനത്തിനിറങ്ങി. മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലാണ് ആദ്യസന്ദര്‍ശനം. ആം ആദ്മി, ജെഡിഎസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങി പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തും.

🙏വീസ കൈക്കൂലി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകന്‍ കാര്‍ത്തി ചിദംബരത്തെ നോട്ടീസ് നല്‍കാതെ അറസ്റ്റു ചെയ്യരുതെന്ന് കോടതി. മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരവിട്ടത്.

🙏റെയില്‍വേയില്‍ ജോലിക്കു കോഴയായി ഭൂമി ഏഴുതിവാങ്ങിയെന്ന കേസില്‍ ലാലു പ്രസാദ് യാദവിനെ കൂടാതെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകളും രാജ്യസഭാ എംപിയുമായ മീസാ ഭാരതി, മകള്‍ ഹേമ യാദവ് എന്നിവരെകൂടി പ്രതികളാക്കി.

🙏ഷീന ബോറ വധക്കേസില്‍ ആറര വര്‍ഷമായി വിചാരണ തടവുകാരിയായി ബൈക്കുള വനിതാ ജയിലിലായിരുന്ന ഇന്ദ്രാണി മുഖര്‍ജി ജാമ്യത്തിലിറങ്ങി. വിചാരണ ഉടന്‍ അവസാനിക്കില്ലെന്നു കോടതി പറഞ്ഞു.

🙏രാജ്യത്ത് നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റിക്കാര്‍ഡിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 8357 കോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയത്.

🙏ഷംഷാബാദില്‍ കൂട്ടബലാത്സംഗ കൊലക്കേസിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന റിപ്പോര്‍ട്ടിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം. നീതി നടപ്പാക്കിയ പൊലീസുകാര്‍ക്കെതിരായ ശുപാര്‍ശ നിരാശാജനകമെന്നാണു കൊല്ലപ്പെട്ട ദിശയുടെ കുടുംബത്തിന്റെ പ്രതികരണം.

🙏അമ്പത്താറുകാരന്റെ വൃക്കയില്‍നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍. ഹൈദരാബാദിലെ അവെയര്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണു താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നല്‍ഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യയുടെ വൃക്കയില്‍നിന്ന് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്.

അന്തർദേശീയം

🙏യു.എ.ഇക്കും സൗദി അറേബ്യക്കും ഇന്ത്യയില്‍നിന്ന് ആവശ്യമായ ഗോതമ്പ് നല്‍കും. ഇന്ത്യ കയറ്റുമതി നിരോധിച്ചെങ്കിലും ഇരു രാജ്യങ്ങളിലേയും സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് അനുമതി നല്‍കിയത്.

🙏തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നുണപ്രചാരണമാണെന്നു ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

🙏കുവൈറ്റില്‍ അഞ്ചു ലക്ഷത്തിലേറെ ലിറിക്ക ഗുളികകളും 75 കിലോ മയക്കുമരുന്നും പിടികൂടി. എട്ടു പാര്‍സലുകളിലായെത്തിയ മയക്കുമരുന്നാണ് കുവൈത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചൈനയില്‍ നിന്നാണ് ഇവയെത്തിയത്. വിപണിയില്‍ 10 ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

കായികം

🙏ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ചൈനയുടെ ചെന്‍ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.

🙏ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്ന് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ മറികടന്നു. 44 പന്തില്‍ നിന്ന് 59 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളും 23 പന്തില്‍ നിന്ന് 40 റണ്‍സടിച്ച ആര്‍. അശ്വിനുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയത്തോടെ 14 കളികളില്‍ നിന്ന് 18 പോയന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയത്.