കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; 1,500 കോടിയുടെ ഹെറോയിൻ പിടികൂടി

കൊച്ചി: കൊച്ചിയിൽ രണ്ട് ബോട്ടുകളിൽ നിന്നായി 1,500 കോടിയുടെ ഹെറോയിൻ പിടികൂടി.

കോസ്റ്റ്ഗാർഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടിയത്. 220 കിലോ ഹെറോയിനാണ് പിടികൂടിയത്. ബോട്ടിൽ നിന്നും ഏതാനും ചിലരെ കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. റവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്

Advertisement