കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട.
കോസ്റ്റ് ഗാർഡും ഡയറക്ട്രേറ്റ് റവന്യു ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ 220 കിലോ ഹെറോയിൽ പിടികൂടി.1500 കോടി വില വരുന്ന ഹെറോയിൻ ആണ് പിടിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്

കൊച്ചിലെ രണ്ട് ബോട്ടുകളിൽ നിന്നാണ് ഹെറോയിൻ പിടിച്ചെടുത്തത്.മെയ് 18 നാണ് രണ്ട് ബോട്ടുകളും പിടിച്ചെടുത്തത്.1 kg വീതമുള്ള 2 18 പായ്ക്കറ്റുകളിലായിരുന്നു ലഹരി കടത്ത്.

തമിഴ്നാട്ടിൽ നിന്നുള്ള 2 മീൻപിടുത്ത ബോട്ടുകളില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.പ്രിൻസ് ,ലിറ്റിൽ ജീസസ് എന്നീ ബോട്ടുകളാണ് പിടിച്ചെടുത്തത്. ലക്ഷദ്വീപിനടുത്ത പുറങ്കടലിൽ നിന്നാണ് ബോട്ടുകൾ പിടിച്ചത്.

തമിഴ് നാട്ടുകാരായ 20 പേർ പിടിയിൽ ആയി.