ആപ് സര്‍ക്കാരിന്‍റെ മദ്യനയം കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കരുത്,ഡൽഹിയിൽ മദ്യവിലയിൽ 25 % ഡിസ്‌കൗണ്ട്

പ്രകാശ് നായര്‍ മേലിലയുടെ ശ്രദ്ധേയമായ എഫ്ബി പോസ്റ്റ്

രണമികവിനാൽ ഏറെ പ്രകീർത്തിക്കപ്പെടുന്ന ഡൽ ഹിയിലെ AAP സർക്കാരിന്റെ പുതിയ മദ്യനയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. എങ്ങനെ ഡൽഹി സർക്കാരിന് കടമെടുക്കാതെ സൗജന്യങ്ങൾ നൽകാൻ കഴി യുന്നു എന്നതിനും അവിടെ എങ്ങനെയാണ് ഖജനാവിലേക്ക് പണമെത്തിച്ചേരുന്നതെന്നുമുള്ള ഒരു ചെറിയ ഉദാഹരണം മാത്രമാണ് അവരുടെ ഈ പുതിയ മദ്യനയം.

ഡൽഹിയിൽ 2020 -2021 വർഷം നടപ്പിലായ പുതിയ മദ്യനയം അനുസരിച്ച് അവിടുത്തെ ബീവറേജ് ഔട്ട്ലെ റ്റുകൾ വഴിയുള്ള മദ്യവ്യാപാരം പൂർണ്ണമായും സ്വകാര്യ മേഖലയെ ഏൽപ്പിക്കുകയായിരുന്നു. നിശ്ചിത സ്ഥല സൗകര്യങ്ങളും ആവശ്യമായ കൗണ്ടറുകളും വിദേശ ബ്രാൻഡുകൾ ഉൾപ്പെടെ എല്ലാ ബ്രാൻഡുകളും സ്റ്റോക്ക് ചെയ്തു ലഭ്യമാക്കുകയും കൂടാതെ ഔട്ട്ലെറ്റുകൾ എയർ കണ്ടിഷൻഡ് ചെയ്യണമെന്നുമായിരുന്നു സർക്കാർ നിബന്ധനകൾ. തിരക്കൊഴിവാക്കാനും വിൽപ്പന കൂട്ടാനുള്ള ഡിസ്‌കൗണ്ട് രീതികൾക്കും വാക്ക് ഇൻ രീതിയി ൽ മദ്യബ്രാന്റുകൾ വിൽക്കാനും അനുവാദം നൽകപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് മികച്ച സൗകര്യങ്ങളും ഉന്നത ക്വാളിറ്റിയും എന്ന അന്താരാഷ്ട്ര നിലവാരമാണ് ഇവിടെ അവലംബിക്കപ്പെട്ടത്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ മദ്യവില കുത്തനെ കുറഞ്ഞ വർഷമായിരുന്നു 2022. ഫെബ്രുവരി മാസം ഒരു കുപ്പി മദ്യം വാങ്ങിയാൽ ഒരു കുപ്പി ഫ്രീ ( Buy One Get One Free) അതായത് 50 % വരെയായിരുന്നു ഡിസ്‌കൗ ണ്ട്. 10 ഫുൾ കുപ്പി ഒരു കേയ്‌സ് മദ്യം വാങ്ങിയാൽ ഒരു കേയ്‌ സ് ഫ്രീ.മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡൽ ഹിയി ൽ വിലയും വളരെ കുറവാണ്. അതുപോലെ ഡൽഹി യിൽ ഒരാൾക്ക് ഒരു ദിവസം 9 ലിറ്റർ വരെ മദ്യം വാങ്ങാ നനുമതിയുണ്ട്. ബിയർ വൈൻ ,സൈഡർ, അൽക്കോ പോപ്പ് എന്നിവയുൾപ്പെടെ 18 ലിറ്റർ വരെയാണ് ലിമിറ്റ്. മറ്റു സ്ഥലങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വരുന്ന വ്യക്തിക്ക് അവിടേക്ക് ഒരു ലിറ്റർ മദ്യം കൊണ്ടുവരാ നുള്ള അനുമതിയേ നിലവിലുള്ളു.

ഡൽഹിയിലെ മദ്യവില നോക്കാം, ഉദാഹരണത്തിന് OLD MONK RUM XXX ഒരു ഫുൾ ബോട്ടിൽ ( 750 ml ) വെറും 380 രൂപയാണ് ഡൽഹിയിൽ MRP വില . MRP യിൽ 50 % കുറച്ചായിരുന്നു ഫെബ്രുവരി മുതൽ വിൽപ്പന നടന്നി രുന്നത്. ഇപ്പോൾ അത് 25 % ആയിരിക്കുന്നു.( കേരളത്തി ൽ വില 950 രൂപയാണ് ഇപ്പോഴത്തെ വില )

50 % ഡിസ്‌കൗണ്ട് ഉണ്ടായിരുന്നപ്പോൾ ഉത്തർപ്രദേശ് ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ ഡൽഹിയിലെത്തി മദ്യം വാങ്ങാൻ തുടങ്ങി. മദ്യത്തിന്റെ ഡൽഹിയിലെ വിൽപ്പന കുത്തനെ ഉയർന്നു. മദ്യം അനധികൃത വ്യാപാരം ഈ സംസ്ഥാന അതിർത്തികളിൽ തകൃതിയായി നടക്കാൻ തുടങ്ങി യതോടെ സർക്കാർ ഡിസ്‌കൗണ്ട് നിർത്തലാക്കി. ഇതിനെതിരേ ഔട്ട്ലെറ്റ് നടത്തുന്ന സ്വകാര്യ വ്യക്തി കൾ ” കോൺ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൾക്ക ഹോളിക്‌ ബീവറേജ് കമ്പനീസ്” ന്റെ നേതൃത്വത്തിൽ കോടതി യെ സമീപിച്ചു. വിൽപ്പന വർദ്ധിപ്പിക്കാനായി MRP യിൽ പരമാവധി ഡിസ്‌കൗണ്ട് നൽകാൻ അനുവദി ക്കണ മെന്നായിരുന്നു അവരുടെ ആവശ്യം.

ഒടുവിൽ ഡൽഹി സംസ്ഥാന സർക്കാർ ഒത്തുതീർപ്പിനു തയ്യറായി. ഡിസ്‌കൗണ്ട് 25 % ആക്കാൻ ഇരു കൂട്ടരും സമ്മതിക്കുകയായിരുന്നു. അതായത് MRP വില 1000 രൂപയുടെ മദ്യം വാങ്ങുന്ന വ്യക്തിക്ക് ഇപ്പോൾ 750 രൂപ നൽകിയാൽ മതിയാകും.

ഡൽഹിയിലെ പുതിയ എക്സൈസ് പോളിസി പ്രകാരം മദ്യവ്യാപാരത്തിന് ഫ്രീ മാർക്കറ്റിങ്ങും ഡിസ്‌കൗ ണ്ടും അനുവദിക്കുന്നുണ്ട്‌. അതുപ്രകാരമാണ് ഔട്ട്ലെറ്റുകൾ ലേലത്തിൽ വിൽക്കുന്നത്. മദ്യത്തിന് നിർമ്മാ താക്കൾ നൽകുന്ന MRP യിൽ അധികം വിലയ്ക്ക് മദ്യം വിൽക്കാ ൻ പാടുള്ളതല്ല. അതിനാൽ അധികമദ്യവി ല്പന നടത്തി ലാഭം മെച്ചപ്പെടുത്തുകയാണ് ഔട്ട് ലെറ്റുകാർ ചെയ്യു ന്നത്.

ഔട്ട്ലെറ്റുകൾ ലേലത്തിൽ വിൽക്കുകവഴി സർക്കാരിന് ഖജനാവിലേക്ക് നല്ലൊരു തുകയാണ് വർഷാവർഷം എത്തിച്ചേരുന്നത്. മറ്റൊന്ന് അടുത്ത മാസം മുതൽ ഡൽഹിയിൽ ആവശ്യക്കാർക്ക് മദ്യം ഓൺലൈനായി വീടുകളിൽ എത്തിക്കുന്ന പദ്ധതിയും തുടങ്ങുകയാണ്. ഹോം ഡെലിവറി ഒരു സ്ഥിരം സംവിധാനമാക്കാനാണ് തീരുമാനം.ഓൺലൈൻ സംവിധാനവും ഔട്ട്ലെറ്റുക ളുടെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്ഥാപനങ്ങൾ, ഓഫീസുകൾ ,ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ ഈ ഓൺലൈൻ സേവനം ലഭിക്കുകയില്ല.ഡൽഹിയിൽ നിരവധി Female Friendly Liquor Store കളും പ്രവർത്തി ക്കുന്നുണ്ട്.

കേരളത്തിൽ മദ്യവില വീണ്ടും ഉയർത്താൻ പോകുക യാണ്.ബെവ്‌കോ നഷ്ടത്തിലാണെന്നു മന്ത്രിതന്നെ പറഞ്ഞപ്പോൾ പലരും മൂക്കത്തു വിരൽവച്ചുപോയി. 100 രൂപയുടെ സാധനം 600 -700 രൂപവരെ വിലയിൽ വിറ്റിട്ടും കേരളത്തിൽ നഷ്ടമാണത്രേ.കേരളത്തിലെ മദ്യവിലയുടെ 40 -50 ശതമാനം വിലക്കുറവാണ് മദ്യ ത്തിന് മറ്റു പല സംസ്ഥാനങ്ങളിലും.

എന്താണ് കേരളത്തിൽ സംഭവിക്കുന്നത് ?

മദ്യവിതരണം സർക്കാരുകളുടെ ജോലിയല്ല. സർക്കാ രുദ്യോഗസ്ഥരെവച്ച് മദ്യവ്യാപാരം നടത്തുന്നതും അനു ചിതമല്ല.അവർക്ക് വേറെ പിടിപ്പതു ജോലിയുണ്ട്. പല വകുപ്പിലെയും ഉദ്യോഗസ്ഥർ ഡെപ്യൂട്ടേഷനിൽ ബെവ്‌ കോ ഔട്ട്ലെറ്റുകളിൽ ജോലിചെയ്യുന്നുണ്ടെന്ന് പറയപ്പെടുന്നു ?

ഡൽഹി, മഹാരാഷ്ട്ര,ഛത്തീസ്‌ ഗഡ്‌ , മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ മാതൃകയിൽ ബീവ റേജ് ഔട്ട്ലെ റ്റുകൾ സ്വാകര്യമേഖലയ്ക്ക് കൈമാറിയാൽ ഖജനാവി ലേക്ക് പണമൊഴുക്ക് വർദ്ധിക്കും സർക്കാരിന് തല വേദനയും ഇല്ലാതാകും.ഒപ്പം വലിയ ഗോഡൗണുകൾ, വാഹനവാടക, ഔട്ട്ലെറ്റുകൾക്കുള്ള ഭരിച്ച വാടക, ഉദ്യോഗസ്ഥരുടെ മുന്തിയ ശമ്പളം ആനുകൂല്യങ്ങൾ ബോണസ് ഒക്കെ ഒഴിവാക്കാവുന്നതാണ്.

കേരളത്തിൽ ഇതൊക്കെ നടക്കുമോ എന്നാണറിയേ ണ്ടത്. കാരണം എല്ലാ രംഗത്തും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ട്രേഡ് യൂണിയനുകളും ആണ് ആധി പത്യമുറപ്പിച്ചിരിക്കുന്നത്. അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും…

( മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Advertisement