കൊച്ചി.സംസ്ഥാനത്ത് ആദ്യമായി ജൻറം എ സി ലോ ഫ്ലോർ ബസുകൾ ആക്രിക്കായി പൊളിക്കുന്നു. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് പൊളിക്കുന്നത്. ഹൈക്കോടതി നിർദ്ദേശാനുസരണമാണ് കെഎസ്ആര്‍ടിസി തീരുമാനം.
നിലവിലുള്ള എസി ബസ്സുകള്‍ ക്ലാസ് മുറികളാക്കിയും, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ തീരുമാനിച്ചും വിവാദങ്ങളില്‍ മുങ്ങിത്താഴവേയാണ് ഹൈക്കോടതിയെ ചാരി ലോഫ്ലോര്‍ ബസ്സുകള്‍ പൊളിക്കാന്‍ നീക്കം നടക്കുന്നത്. അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്ന വലിയ ചിലവും 11 വര്‍ഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് നടപടിയെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു.
28 ബസുകളിൽ 10 എണ്ണമാണ് നിലവില്‍ പൊളിക്കുക. യാര്‍ഡില്‍ കിടന്ന വാഹനങ്ങൾ ഡിമാന്റ് വരുമ്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്മെന്റ് ഇതുവരെ എടുത്തിരുന്ന നിലപാട്.
2018 മുതൽ 2020 കാലയളവിൽ ബ്രേക്ക് ഡൗൺ ആകുകയും, അന്ന് മുതൽ ഓടാതെ കിടക്കുന്നവയുമാണ് പൊളിക്കാന്‍ തീരുമാനിച്ച ബസ്സുകള്‍. കുറഞ്ഞത് 21ലക്ഷം മുതൽ 45 ലക്ഷം രൂപ വരെ ചിലവഴിച്ചാലെ ഇവ നിരത്തിലിറക്കാനാകൂ എന്നതാണ് സ്ഥിതിയെന്ന് കെഎസ്ആര്‍ടിസി വാദിക്കുന്നു. എസി കൂടാതെ 920 നോൺ എ.സി ബസ്സുകളും സ്ക്രാപ്പ് ചെയ്യുന്നതിന് ബോർഡ് അനുമതി നല്‍കിയിട്ടുണ്ട്.