കോഴിക്കോട്. കുന്ദമംഗലത്തെ പ്രവാസി വ്യവസായി ഹാരിസിന്റെ മരണം ഷൈബിന്‍ അഷറഫ് ആസൂത്രണം ചെയ്തു നടത്തിയതെന്ന് ഹാരിസിന്റെ മാതാവ് ആരോപിച്ചു. ഹാരിസിന്റെ ഭാര്യയെയും ഷൈബിനെയും അരുതാത്ത രീതിയില്‍ കണ്ടതാണ് ഹാരിസിനോട് വൈരാഗ്യം തോന്നാന്‍ കാരണം. ഇതിനു ശേഷം ഹാരിസിനെ കൊല്ലാന്‍ ഷൈബിന്‍ ശ്രമിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടു കുന്നമംഗലം സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.


കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഹാരിസിന്റെയും ചാലക്കുടി സ്വദേശിയായ യുവതിയുടെയും മൃതദേഹം അബുദാബിയിലെ ഫ്‌ലാറ്റില്‍ കണ്ടെത്തിയത്. വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷൈബിന്‍ അഷറഫിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഹാരിസിന്റെ ഭാര്യയുമായി അടുപ്പം പുലര്‍ത്തിയ ഷൈബിനുമായി ഹാരിസ് പിണങ്ങി, ബിസിനസില്‍ നിന്ന് പിന്‍വാങ്ങി. ഇതോടെ ഹാരിസിനോട് ഷൈബിനു വൈരാഗ്യമായി. അങ്ങനെ ഷൈബിന്‍ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതകമാണെന്നാണ് ഹാരിസിന്റെ മാതാവ് പറയുന്നത്. ഹാരിസിന് ആത്മഹത്യ ചെയ്യേണ്ട ആവശ്യം ഇല്ല. മുന്‍പും ഭീഷണി നേരിട്ട ഹാരിസ് ഷൈബിനെതിരെ പരാതി നല്‍കിയിരുന്നു. എന്നാ്ല്‍ എല്ലാ പരാതിയും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കിയെന്നും ഉമ്മ സാറാബി പറഞ്ഞു.


പാരമ്പര്യ വൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസാണ് ഷൈബിന്‍ അഷറഫിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇതേ കൊലപാതകത്തില്‍ ഷൈബിനൊപ്പം പങ്കാളിയായിട്ടുള്ള നൗഷാദ് കൂടി അറസ്റ്റിലായതോടെയാണ് ഇവര്‍ ആസൂത്രണം ചെയ്ത മറ്റു കൊലപാതകങ്ങളെക്കുറിച്ച് പൊലീസിന് വിവരം കിട്ടുന്നത്. പ്രതികളുടെ ലാപ്‌ടോപ്പില്‍ നിന്ന് ഹാരിസിനെയും യുവതിയെയും കൊലപ്പെടുത്താന്‍ വേണ്ടി തയ്യാറാക്കിയ രൂപരേഖയുടെ ദൃശ്യങ്ങളും പദ്ധതിയും പൊലീസിനു ലഭിച്ചു. ഷെബിന് വിദേശത്തും കൊലയാളി സംഘമുണ്ടോ എന്നും സംശയമുണ്ട്. ഇതോടെയാണ് ഹാരിസിന്റെ കൊലപാതകവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

അതിനിടെ അറസ്റ്റിലായ ഷൈബിന്‍ അഷറഫിന്റെ ഭാര്യ ഫസ്‌നയും ജീവനക്കാരനായ മുന്‍ എ എസ് ഐ സുന്ദരന്റെയും മുന്‍കൂര്‍ ജാമ്യാ പേക്ഷയില്‍ ഹൈകോടതി പോലിസിന്റെ വിശദീകരണം തേടി .
2019 ലാണ് മൈസൂര്‍ സ്വദേശിയായ വൈദ്യന്‍ ഷാബാ ഷെരീഫിനെ പ്രവാസി വ്യവസായി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷ്റഫിന്റെ നേതൃത്വത്തിലെ സംഘം നിലമ്പൂരിലേക്ക് തട്ടിക്കൊണ്ട് വന്നത്. മൈസൂരിലെ ഒരു രോഗിയെ ചികിത്സിക്കാനെന്ന പേരില്‍ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് വൈദ്യനെ കൂട്ടിക്കൊണ്ടു വന്ന ശേഷം നിലമ്പൂരിലെത്തിക്കുകയായിരുന്നു. മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി മനസ്സിലാക്കി അത് വിപണനം ചെയ്യുകയായിരുന്നു മുഖ്യ പ്രതിയുടെ ലക്ഷ്യം. അഡ്വ. പി കെ ബാബു, അഡ്വ. നവനീത് ഡി .പൈ എന്നിവര്‍ മുഖേനയാണ് മുന്‍കൂര്‍ജാമ്യപേക്ഷ
ഹൈകോടതി നല്‍കിയത്. ഫസ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25 ന് പരിഗണിക്കും. ജസ്റ്റീസ് സി ജയചന്ദ്രന്‍ ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്‌