ഒറ്റപ്പാലം: മരുന്ന് കൊടുക്കുന്നതിനിടെ ആന പാപ്പാനെ അടിച്ചു കൊന്നു. മൂത്തുകുന്നം പത്മനാഭന്‍ എന്ന ആനയാണ് പാപ്പാനെ അടിച്ചു കൊന്നത്. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണു മരിച്ചത്. രാവിലെ ഏഴരയോടെ മനിശേരിയിലെ സ്വകാര്യ വളപ്പിലായിരുന്നു സംഭവം.

മരുന്ന് കൊടുക്കുന്നതിനിടെ മൂത്തുകുന്നം പത്മനാഭന്‍ എന്ന ആനയാണ് ഒന്നാം പാപ്പാനെ കൊമ്ബുകൊണ്ട് അടിച്ചുതെറിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.