തിരുവല്ല: സ്‌കൂട്ടറും എയ്‌സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു.

സ്‌കൂട്ടര്‍ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരില്‍ വീട്ടില്‍ ബിജിമോള്‍ (32) ആണ് മരിച്ചത്. ബിഷപ്മൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്
വൈകിട്ട് നാലു മണിയോടെ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡില്‍
പെരിങ്ങോള്‍ വായനശാലക്ക് സമീപമായിരുന്നു അപകടം. ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനി ലോറിയും എതിര്‍ ദിശയില്‍ നിന്നും വന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.