ന്യൂഡെല്‍ഹി.1993 ലെ ബോംബെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന നാല് പ്രതികളെ ഗുജറാത്ത് ATS അറസ്റ്റ് ചെയ്തു. അബൂബക്കർ, യൂസഫ് ഭട്കൽ, ഷൊയ്ബ് ബാബ, സയ്ദ് ഖുറേഷി എന്നിവരെയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 1993 ലെ ബോംബെ സ്ഫോടന പരമ്പരയിൽ 257 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ എന്നിവരാണ് മുഖ്യ സൂത്രധാരന്മാരെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവരെ ഇതുവരെയും പിടികൂടിയിട്ടില്ല. കേസിൽ മറ്റൊരു പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയിരുന്നു.