കൊല്ലം. കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ത്ഥം കേരള സര്‍വകലാശാല ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം കവിയും നിരൂപകനുമായ സച്ചിദാനന്ദന്. 19ന് ചവറയില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പുരസ്‌കരം സമര്‍പ്പിക്കുന്നത്.സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍അനുസ്മരണപ്രഭാഷണം നടത്തും.
ഒഎന്‍വി സംഗീതാര്‍ച്ചനയും നടത്തും. പത്രസമ്മേളനത്തില്‍ പ്രോ വിസി ഡോ പിപി അജയകുമാര്‍ , ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ,സിന്‍ഡിക്കേറ്റ് അംഗം ജി മുരളീധരന്‍, ഡോ എസ് നസീബ്, ഡോ സീമാ ജെറോം എന്നിവര്‍ പങ്കെടുത്തു