കൊല്ലം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയും കിലയും ചേര്‍ന്ന് ജനപ്രതിനിധികള്‍ക്ക് വേണ്ടി നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ഫലം പ്രസിദ്ധീകരിച്ചു. അധികാര നിര്‍വഹണവും പ്രാദേശിക ഭരണ നിര്‍വ്വഹണവും എന്ന വിഷയത്തിലാണ് കോഴ്സ് സംഘടിപ്പിച്ചത്.
400ല്‍ 376 മാര്‍ക്ക് നേടി ആലപ്പുള മുതുകുളം ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റ് അംബുജാക്ഷി ഒന്നാം റാങ്ക് കരസ്ഥമാക്കി. രണ്ടാം റാങ്ക് രണ്ട് പേര് പങ്കിട്ടു. 376 മാര്‍ക്ക് വീതം നേടിയ കണ്ണൂര്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് അംഗം മിനി കെ കെയും കോട്ടയം വെളിയന്നൂര്‍ ഗ്രാമപഞ്ചായ്ചംദം ജിമ്മി ജെയിംസുമാണ് രണ്ടാം റാങ്ക് പങ്കു വച്ചത്.
80.74 ആണ് വിജയശതമാനം. 37 പേര്‍ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ഗ്രേഡ് ലഭിച്ചു. 366 പേര്‍ക്ക് A+ ഗ്രേഡും 649 പേര്‍ക്ക് Aഗ്രേഡും ലഭിച്ചു.
കോഴ്സില്‍ വിജയികളായവരെ മെയ് 31, ജൂണ്‍ 1 തീയതികളില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കുന്ന പരിപാടിയില്‍ ആദരിക്കും.
പൂര്‍ണമായ ഫലവും പഠിതാക്കളുടെ ഗ്രേഡ് കാര്‍ഡും www.sgou.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.