കൊച്ചി: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഒരേ നിരക്കിൽ തുടരുന്നത്.

ശനിയാഴ്ചയാണ് സ്വർണ വിലയിൽ 160 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച 600 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ, സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 37,000 രൂപയാണ് വില. മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളിയുടെ വില ഒരു രൂപയാണ് ഉയർന്നത്. ഇതോടെ, വെള്ളി വില 66 രൂപയാണ്.