കൊച്ചി.കേരളത്തിൽ സർക്കാർ ഉണ്ടാക്കാൻ സാധിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ജ് കെജ്രിവാള്‍ നാലാംമുന്നണിയായ ഇതിന് ജനക്ഷേമ സഖ്യമെന്ന പേരും നല്‍കി.
പത്ത് വര്ഷം മുൻപ് എഎപിയെയും കെജ്രിവാളിനെയും ആർക്കും അറിയില്ലായിരുന്നു
ഒരുവർഷം കൊണ്ട് ഡല്‍ഹിയില്‍ സർക്കാർ ഉണ്ടാക്കി,പഞ്ചാബിലും സർക്കാർ രൂപീകരിച്ചു ആദ്യം ദൽഹി, പഞ്ചാബ് അടുത്തത്‌ കേരളം ആണ്. സത്യത്തിന്റെ പാതയിലാണ് നമ്മൾ സഞ്ചരിക്കുന്നത്
അതിനാലാണ് മുകളിൽ ഇരിക്കുന്നവന്റെ ആശീർവാദം നമുക്ക് മേൽ ഉള്ളത്.

ഒരു വർഷം കൊണ്ടാണ് ആപ് ഡൽഹിയിൽ സർക്കാർ ഉണ്ടാക്കിയത്. ഇത് ദൈവത്തിന്റെ മാജിക്കാണ്. കേരളത്തിലും ഇത് സാധ്യമാകും ദില്ലിയിൽ അഴിമതി ഇല്ലാതാക്കുകയാണ് ആദ്യം ചെയ്തത്.


ദില്ലിയിൽ അഴിമതി ഇല്ലാതാക്കാൻ ഒരുക്കിയ സംവിധാനങ്ങൾ കേരളത്തിലും വേണ്ടേ.ദില്ലിയിലും പഞ്ചാബിലും സാധാരണക്കാരാണ് മുതിർന്ന നേതാക്കളെ തോല്പിച്ചത്
മൊബൈല് ഷോപ്പിലെഒരു ടെക്നിഷ്യൻ പഞ്ചാബിൽ മുഖ്യമന്ത്രിയെ തോല്പിപ്പിച്ചു.ഡൽഹിയിൽ നാല് പ്രാവശ്യം എംഎല്‍എ ആയ നേതാവിനെ വീട്ടമ്മ തോൽപിച്ചു
ഡൽഹിയിൽ വൈദ്യുതി സൗജന്യം ആണ്. കേരളത്തിന് സൗജന്യ വൈദ്യുതി വേണ്ടേ
ഡൽഹിയിൽ നടപ്പാക്കുന്ന പദ്ധതികൾ കെർജ്‌രിവാൾ എണ്ണിപ്പറഞ്ഞ്ു.
ഏഴ് വർഷം കൊണ്ട് ജനത്തിന്റെ അനുഗ്രഹം അല്ലാതെ താൻ മറ്റൊന്നും നേടിയില്ല
താൻ സാബു എം ജേക്കബിനെ പറ്റി ഒരുപാട് കേട്ടു
സക്‌സസ് ഫുൾ ആയ ബിസിനസുകാരൻ ആണ് അദ്ദേഹം.
സാബു ചെയ്യുന്നത്‌ പുണ്യ പ്രവർത്തിഇത്രയും വലിയ വ്യവസായി എന്തിന് ഒരു പഞ്ചായത്തിൽ റോഡ് പണിയുന്നു എന്ന് ചിന്തിക്കണം. സാബു ചെയ്യുന്നത്‌ പുണ്യ പ്രവർത്തി
സാബുവിന്റെ പ്രവർത്തനം മതിപ്പ് ഉളവാക്കുന്നത് ,എഎപി ‌യും ട്വന്റി ട്വൻറിയും സഖ്യമുണ്ടാക്കുകയാണ്.


ഒന്നിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി കെജ്‌രിവാൾ പറഞ്ഞു.
നാലാം മുന്നണി പീപ്പിൾ വെൽഫെയർ അലയൻസ് PWA
ജനക്ഷേമ സഖ്യം എന്നാണ് സഖ്യത്തിന്‍റെ പേരെന്ന് അദ്ദേഹം പറഞ്ഞ‌ു