കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ അതേ വിലയാണ് ഇന്നും തുടരുന്നത്. ഒരു പവൻ സ്വർണത്തിന് 37,000 രൂപയാണ് വിപണി വില.

കഴിഞ്ഞ ദിവസം 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

മെയ് 12ന് 360 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. അതിനു ശേഷം, തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വിലയിൽ ഇടിവ് ഉണ്ടായത്.

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. 65 രൂപയാണ് വെള്ളിയുടെ വിപണി വില.