തിരുവനന്തപുരം:
സംസ്ഥാനത്ത് അതി തീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മെയ് 14 മുതൽ 16 വരെ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി വി പി ജോയ് അടിയന്തര യോഗം വിളിച്ചത്. വൈകുന്നേരം ആറ് മണിക്ക് മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ഓൺലൈനായി വിളിച്ചിരിക്കുന്നത്
ഇന്ന് എറണാകുളം ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രതാ നിർദേശവുമാണ് നൽകിയിരിക്കുന്നത്.
 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ നിന്ന് ആളുകളെ മാറ്റും. മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കാനും ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാനും യോഗത്തിൽ ധാരണയായി. കരുതൽ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.പ്രശ്നസാധ്യത മേഖലയിൽ പ്രത്യക അലർട്ട് സംവിധാനങ്ങൾ ഉറപ്പാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here