തിരുവനന്തപുരം:
എൽഡിഎഫിൽ ഡെപ്യൂട്ടി സ്പീക്കർ-ആരോഗ്യമന്ത്രി പോര് രൂക്ഷമാകുന്നു. വീണ ജോർജ് പരാതി നൽകിയതിന് പിന്നാലെ ചിറ്റയം ഗോപകുമാറും എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്
നേരത്തെ ചിറ്റയം ഗോപകുമാറിന്റെ പരസ്യവിമർശനത്തിൽ വീണ ജോർജ് എൽഡിഎഫിന് പരാതി നൽകിയിരുന്നു. വീണ ജോർജിന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും പിന്തുണയുണ്ട്. ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനങ്ങൾ അതിരുകടന്നതായാണ് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തുന്നത്.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്ന് ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. മന്ത്രി വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും തിരിച്ചുവിളിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Home News Breaking News പോര് മുറുകുന്നു: ആരോഗ്യമന്ത്രിക്കെതിരെ എൽഡിഎഫിന് പരാതിയുമായി ചിറ്റയം ഗോപകുമാറും