കോവളം: വെള്ളാറില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ . പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെയും മകനെയും കോവളം പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ വെള്ളാര്‍ ശിവക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബിന്ദുവാണ് (46) വ്യാഴാഴ്ച രാത്രിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ബിന്ദുവിനെ ഭര്‍ത്താവും മകനും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് ബിന്ദുവിന്റെ ഭര്‍ത്താവ് അനില്‍ (48) മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഈ കുടുംബം കഴിഞ്ഞ 27 വര്‍ഷമായി വെള്ളാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ഭര്‍ത്താവിന്റെയും മകന്റെയും ഉപദ്രവത്തെ തുടര്‍ന്ന് ബിന്ദു നേരത്തെ കോവളം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്ന് കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. ബിന്ദുവിന്റെ സഹോദരന്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നല്‍കിയ പരാതിയിലാണ് അനിലിനെയും അഭിജിത്തിനെയും അറസ്റ്റ് ചെയ്തത്.

മൃതദേഹത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയിലെ ജീവനക്കാരനാണ് അനില്‍. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുനല്‍കിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ടുപാേയതായും ഇന്ന് സംസ്‌കരിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here