സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണു; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫറോക്ക് റെയിൽവെ പാലത്തിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി പുഴയിലേക്ക് വീണ് മരിച്ചു. കരുവൻതുരുത്ത് സ്വദേശി നഫാത്ത് ഫത്താവ്(16) ആണ് ട്രെയിൻ തട്ടി മരിച്ചത്.

ശനിയാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ് ഇഷാമിനെ(16) കൈയ്‌ക്കും കാലിനും പരിക്കേറ്റ നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോയമ്പത്തൂർ-മംഗളൂരു പാസഞ്ചറാണ് നഫാത്തിനെ തട്ടിയത്. അപകടത്തിൽ പുഴയിൽ വീണ നഫാത്തിന്റെ മൃതദേഹം ബേപ്പൂർ ഭാഗത്ത്നിന്നുമാണ് കണ്ടെത്തിയത്.

Advertisement