കോഴിക്കോട്: എസ്‌എസ്‌എൽസി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ.

അവിടനെല്ലൂർ സ്വദേശി പ്രമോദിനെയാണ് വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. എസ്‌എസ്‌എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം.

കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനിടെ മോശമായ രീതിയിൽ പ്രമോദ് സ്പർശിച്ചെന്നാണ് പരാതി. ഈ മാസം അഞ്ചിനായിരുന്നു പരീക്ഷ. പരീക്ഷയ്‌ക്കിടെ ഇയാൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയായിരുന്നു.

മൂന്ന് വിദ്യാർത്ഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥിനികൾക്കും സമാന ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രമോദിനെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here