മലപ്പുറം: പെരിന്തൽമണ്ണയിൽ പുരസ്‌കാര ദാന ചടങ്ങിനിടെ പത്താം ക്ലാസ് വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. സമ്മാന ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാനാണെന്നാണ് സമസ്ത നേതാക്കൾ പറയുന്നത്. പെൺകുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. സ്ത്രീകളും പുരുഷൻമാരും ഒന്നിച്ച് വേദി പങ്കിടുന്ന രീതി സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു
സമസ്ത പണ്ഡിത സഭയാണ്. അതിന്റെ ചിട്ടകളുണ്ടെന്നും വേദിയിൽ പെൺകുട്ടിയെ അപമാനിച്ച എംടി അബ്ദുള്ള മുസ്ല്യാർ പറഞ്ഞു. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ല്യാർ  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here