തിരുവനന്തപുരം. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

തെക്കു പടിഞ്ഞാറൻ മൺസൂണിന് മുന്നോടിയായി സംസ്ഥാനത്ത് മഴ കനക്കുകയാണ്. കേരളാ തീരത്ത് കൂടുതൽ മേഘങ്ങൾ രൂപപ്പെടുന്നതും
പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതുമാണ് മഴ കനക്കാൻ പ്രധാന കാരണം.
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്തും ഇടുക്കിയിലും റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇരു ജില്ലകളിലും അതീവ ജാഗ്രത വേണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറത്തും കോഴിക്കോടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.
മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന മഴ ലഭിക്കാനിടയുള്ളതിനാൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
നാളെയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തും. അതേസമയം
27ന് കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

LEAVE A REPLY

Please enter your comment!
Please enter your name here