കൊച്ചി: പനമ്പിള്ളി നഗറിൽ വാടക വീട്ടിൽ നിന്നും 92 കിലോ ചന്ദനം പിടികൂടി. വിൽപ്പനക്കായി വെച്ചിരുന്ന ചന്ദനമാണ് വനംവകുപ്പിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് പരിശോധന നടത്തിയത്.
ഇടുക്കിയിൽ നിന്ന് കൊണ്ടുവന്ന ചന്ദനമാണിത്. സാജു സെബാസ്റ്റിയൻ എന്നയാളാണ് വീട് വാടകക്ക് എടുത്തിരുന്നത്. വാടക വീട്ടിൽ ചന്ദനക്കച്ചവടം നടക്കുന്നുണ്ടെന്ന് വനംവകുപ്പിന്റെ ഇന്റലിജൻസ് വിഭാഗത്തിന് നിർദേശം ലഭിച്ചിരുന്നു. ഇതോടെയാണ് പരിശോധന നടത്തിയത്. സംഭവത്തിൽ അഞ്ച് പേരെ പിടികൂടി. ഇതിൽ മൂന്ന് പേർ ചന്ദനം വാങ്ങാൻ എത്തിയവരാണ്.
 

LEAVE A REPLY

Please enter your comment!
Please enter your name here