മോഡൽ ഷഹാനയുടെ മരണം ഭർത്താവ് സജാദിനെ തെളിവ്ടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. സജാദ് ലഹരിക്ക് അടിമയാണെന്നും ലഹരി കച്ചവടത്തിൽ പ്രധാനിയാണെന്നും അന്വേഷണ ചുമതലയുള്ള അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ പറഞ്ഞു.

നടിയും മോഡലുമായ ഷഹാനയുടെ ദുരൂഹമരണത്തെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് സജാദിനെ കോഴിക്കോട് പറമ്പിൽ ബസാറിലെ വാടകവീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഷഹാന തൂങ്ങിമരിച്ചതാണെന്നായിരുന്നു സജാദ് പറഞ്ഞിരുന്നത്. എന്നാൽ, ജനലഴിയിൽ കണ്ട ചെറിയ കഷണം കയറിൽ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകുമോയെന്ന കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്. തെളിവെടുപ്പിന് ശേഷം സജാദിനെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. ലഹരിക്ക് അടിമയായ സജാദ് ഷഹാനയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം നടത്തുമ്പോൾ ദേഹത്തുണ്ടായ മുറിവുകൾ മർദ്ദനത്തിലൂടെ സംഭവിച്ചതാണോ എന്ന് പരിശോധിക്കുന്നുണ്ട്.

ഷഹാനയുടെ ആന്തരിക സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ സജാദ് ഷഹാനയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ഉമ്മ ഉമൈബ പറഞ്ഞു. മരണം കൊലപാതകമാണെന്ന് കുടുംബം ആവർത്തിക്കുന്നുണ്ട്.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോര്ട്ട് ലഭിച്ചാൽ മാത്രമേ മരണത്തിലേ ദുരുഹത അകലുകയുള്ളു. സാജദിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.