കൊച്ചി.വധ ഗൂഡാലോചന കേസിൽ ദിലീപിൻ്റെ അഭിഭാഷകരെ പ്രതിചേർക്കാമെന്ന് ക്രൈം ബ്രാഞ്ചിന് നിയമോപദേശം. അഭിഭാഷകരുടെ നിർദ്ദേശ പ്രകാരമാണ് ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്ന സായ് ശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം.
സായ് ശങ്കറിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകളിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്നും ശാസ്ത്രീയ പരിശോധന ഫലo .
വി ഒ
വധഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ അഭിഭാഷകരായ ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർ നിർദ്ധേശിച്ചുവെന്നാണ് സൈബർ വിദഗ്ദർ സായ് ശങ്കർ അന്വേഷണസംഘത്തിന് നൽകിയിരിക്കുന്ന മൊഴി. തൊട്ടുപിന്നാലെ കേസിൽ സായ് ശങ്കറിനെ അന്വേഷണ സംഘം മാപ്പുസാക്ഷിയാക്കുകയും ചെയ്തു. സായ് ശങ്കറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകരെ കേസിൽ പ്രതിചേർക്കാമെന്ന നിയമോപദേശമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ഐ പി സി സെക്ഷൻ 201 പ്രകാരം തെളിവു നശിപ്പിച്ച കുറ്റത്തിനാകും ഇരുവരേയുംകേസിൽ പ്രതിചേർക്കുക.
കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഉടൻ അഭിഭാഷകരെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാനുള്ള സാധ്യത കുറവാണ്.
അതേ സമയം കേസിൽ അന്വേഷണ സംഘം സായ് ശങ്കറിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത 2 ഫോണിൻ്റെയും ഐ മാക്കിൻ്റെയും ശാസ്ത്രീയ പരിശോധന ഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു.സായ് ശങ്കറിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഗാഡ്ജറ്റുകളിൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് ശാസ്ത്രീയ പരിശോധന ഫലത്തിൽ വ്യക്തമാക്കുന്നത്. കേസിൽ നിർണ്ണായക തെളിവ് ആയേക്കുമെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തിയ ഇലക്ട്രോണിക് ഗാഡ്ജറ്റ്സുകളിൽ ഉൾപ്പെട്ടവ ആയിരുന്നു ഇവ .തൻ്റെ സ്വകാര്യ വിവരങ്ങൾ മാത്രമാണ് ഐ മാക്കിൽ ഉണ്ടായിരുന്നതെന്ന് സായ് ശങ്കറും വ്യക്തമാക്കി.
വധഗൂഡാലോചന കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.