മലപ്പുറം. വിദ്യാർത്ഥികൾക്കെതിരെ ലൈംഗികാതിക്രമണ നടത്തിയ കേസിൽ അറസ്റ്റിലായ മുൻ സി പി എം കൗൺസിലറും, അധ്യാപകനുമായ കെ വി ശശികുമാറിനെ റിമാൻഡ് ചെയ്തു.

ഇന്ന് രാവിലെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പെരിന്തൽമണ്ണ മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയത്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ പ്രതിയെ സ്കൂളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

കെവി ശശികുമാറിനെതിരെ നിലവിൽ ഒരു പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾക്കെതിരെ പൂർവവിദ്യാർത്ഥികളിൽ നിന്നു തന്നെ ഗുരുതര ആരോപണങ്ങൾ വന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ട്. അതേ സമയം മലപ്പുറം സെന്റ് ജമ്മാസ് സ്കൂൾ അധികൃതർക്ക് സംഭവത്തിൽ വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്നതിലും അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here