അങ്കമാലി.കാലടി സംസ്കൃത സർവകലാശാലയിൽ കലോത്സവത്തിൽ പങ്കെടുത്തു മടങ്ങിയ വടകര സ്വദേശിയായ പെൺകുട്ടി അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ചു.
പയ്യന്നൂർ സംസ്കൃത കോളജ് വിദ്യാർഥിനി അമേയ പ്രകാശാണ് മരിച്ചത്. അങ്കമാലി കെ.എസ്ആർ.ടി.സി ബസ് സ്റ്റാന്റിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനി ഇറി ലോടി ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അമേയയുടെ കൂടെയുണ്ടായിരുന്ന കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ദേശീയ പാതയിൽ അങ്കമാലി നഗരസഭ ഓഫീസിന് മുന്നിലായിരുന്നു അപകടം

LEAVE A REPLY

Please enter your comment!
Please enter your name here