courtesy. ANAND, KIDILAN COMMENTS AND TROLLS

2022 മെയ് 14 ശനി

BREAKING NEWS

മഴ മാറിയാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് 6.30 ന്

ദൽഹി തീപിടുത്തത്തിൽ കൂടുതൽ ശരീരാവശിഷ്ടങ്ങൾ
കിട്ടി ; മരണസംഖ്യ ഉയർന്നേക്കും

സോളാർ പീഢന കേസിൽ സി ബി ഐ ,കെ.ബി ഗണേഷ് കുമാർ എം എൽ എ യുടെ മൊഴി എടുത്തു. പി എ പ്രദീപ് കോട്ടാത്തലയ്ക്ക് നോട്ടീസ് നൽകി

ദേശീയ പണിമുടക്ക് ദിവസത്തെ ശമ്പളം ഉൾപ്പെടെ 5 ദിവസത്തെ ശമ്പളം പിടിക്കാൻ
കെ എസ് ആർ റ്റി സി ക്ക് മന്ത്രിയുടെ നിർദ്ദേശം

ആലപ്പുഴ പോലീസ് ക്വോർട്ടേഴ്സിൽ നജ്ലയും 2 കുഞ്ഞുങ്ങളും മരിച്ചത് ഭർത്താവ് റെനീസിൻ്റെ
ക്രൂരപീഠനം മൂലമെന്ന് റിമാൻ്റ് റിപ്പോർട്ട്

കേരളീയം

🙏കാലാവസ്ഥ അനുകൂലമായാല്‍ ഇന്നു വൈകുന്നേരം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ധാരണ. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് വൈകുന്നേരത്തേക്ക് മാറ്റിയത്.

🙏സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം.

🙏ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി. നാലു മാസമായി ഐജി സസ്പെന്‍ഷനിലാണ്. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനു കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ നടപടി.

🙏മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഷഹാന തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍.

🙏തൃശൂര്‍ പൂരം വെടിക്കെട്ടു നടത്തേണ്ട വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്നുപേരെ പൊലീസ് പിടികൂടി.

🙏സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്.

🙏മലപ്പുറത്ത് പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പതിലധികം വിദ്യാര്‍ത്ഥികളാണ് സിപിഎം നേതാവായ അധ്യാപകനെതിരെ പരാതി നല്‍കിയത്.

.

🙏തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിന്റെ മര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ പിതാവു മരിച്ചതും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. ഏഴു വയസുകാരന്റെ പിതാവ് ബിജു 2018 ല്‍ മരിച്ചത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നാണ് രണ്ടാമതു നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരം.

🙏സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബിഐ കൊച്ചിയില്‍ ചോദ്യം ചെയ്തു. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പു നടത്തിയിരുന്നു.

🙏എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങള്‍ നടത്തുന്ന സംഘടനകളാണെന്ന് ഹൈക്കോടതി. എന്നാല്‍ ഇരു സംഘടനകളേയും നിരോധിച്ചിട്ടില്ല.

🙏വിദ്യാലയങ്ങളിലും പരാതി പരിഹാരസെല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

🙏വിദ്യാത്ഥികള്‍
ക്കെതിരെ ലൈംഗിക അധിക്ഷേപ പരാതിയെത്തുടര്‍ന്ന് ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലായ കന്യാസ്ത്രീ സിസ്റ്റര്‍ പ്രീത മേരിയെ സസ്പെന്റ് ചെയ്തു. നഴ്സിംഗ് കൗണ്‍സിലിന്റേതാണ് നടപടി.

🙏ബിവറേജസ് മദ്യശാലയില്‍നിന്നു മദ്യം വാങ്ങി പോയവരെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഭീഷണപ്പെടുത്തി മദ്യവും പണവും സ്വര്‍ണ്ണവും കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍.

🙏സുപ്രീംകോടതി അനുവദിച്ച പരോള്‍ സമയം കഴിഞ്ഞിട്ടും 34 തടവുകാര്‍ സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയില്ല. കൊവിഡ് കാല ഇളവെന്ന നിലയിലാണ് ദീര്‍ഘകാല പരോള്‍ അനുവദിച്ചത്.

🙏പരോളിലിറങ്ങിയ തടവുകാരന്‍ തൂങ്ങിമരിച്ചു. വലംചുഴി സ്വദേശി ഗിരീഷ്‌കുമാര്‍ ആണ് മരിച്ചത്. കൊലക്കേസില്‍ ജീവപര്യന്തം തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജനുവരി 12 മുതല്‍ പരോളിലായിരുന്നു.

🙏മലമ്പുഴയിലെ പാലക്കാട് ജില്ലാ ജിയിലില്‍നിന്നും ചാടിപ്പോയ പ്രതി കുഴല്‍മന്ദം സ്വദേശി ഷിനോയി പിടിയില്‍. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വച്ചാണ് പിടികൂടിയത്.

🙏പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊയിലാണ്ടി ചേരിയകുന്നുമ്മല്‍ താഴെ കുനി വീട്ടില്‍ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്.

🙏നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകക്കേസില്‍ കൂട്ടുപ്രതിയായ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വൈദ്യന്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിച്ച ഷൈബിന്‍ അഷ്റഫിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.

🙏ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. ഇടവം ഒന്നായ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നിര്‍മ്മാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും.

🙏പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരന്‍ പരമേശ്വരന്‍ പിള്ള അന്തരിച്ചു. അഞ്ചു പതിറ്റാണ്ടോളം കഥകളി ചുട്ടി രംഗത്ത് സേവനം അനുഷ്ഠിച്ച കലാകാരനായിരുന്നു ചുട്ടി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ പിള്ള.

ദേശീയം

🙏സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അയ്യായിരം കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയത്.

🙏ഡല്‍ഹിയില്‍ മുണ്ട്കാ മെട്രോ സ്റ്റേഷനു സമീപം മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 26 പേര്‍ വെന്തുമരിച്ചു. സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റു. 70 പേരെ രക്ഷപ്പെടുത്തി.

🙏ബിജെപി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി. ജനാധിപത്യം ഭീഷണിയിലാണ്. കോണ്‍ഗ്രസിനെ ശക്തമാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.

🙏എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി.

🙏പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ബെംഗ്ലൂരുവില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് നാഗേഷ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ സന്യാസി വേഷത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

🙏ജമ്മു കാഷ്മീരില്‍ രണ്ടു പേരെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമില്‍ സര്‍ക്കാര്‍ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു.

🙏ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിനു കീഴിലുള്ള കമ്പനിയില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതോടെ കൂട്ട രാജി. ബൈജൂസ് ഏറ്റെടുത്ത വൈറ്റ് ഹാറ്റ് ജൂനിയര്‍ എന്ന കമ്പനിയിലെ 800 പേരാണ് രാജി വച്ചത്.

അന്തർദേശീയം

🙏യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദിൻ്റെ നിര്യാണത്തെ തുടർന്ന് യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി.

🙏ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് താത്കാലികമായി നിര്‍ത്തിവച്ചു. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ അഞ്ചു ശതമാനം വ്യാജ അക്കൗണ്ടുകളാകാമെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.

കായികം

🙏തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യ. 73 വയസ് പ്രായമുള്ള ടീം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഫൈനല്‍. ഇന്നലെ നടന്ന സെമിയില്‍ 2016-ലെ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ 3-2ന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നാളെ നടക്കുന്ന നടക്കുന്ന ഫൈനലില്‍ ഇന്‍ഡൊനീഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.

🙏ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സിന് 54 റണ്‍സിന്റെ ജയം. പഞ്ചാബ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here