കാസര്‍കോഡ്.ദുരൂഹ സാഹചര്യത്തിൽ മരിച്ച മോഡൽ ഷഹാനയുടെ മൃതദേഹം ഖബ്റടക്കി. മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് സജാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം, പീഡനം തുടങ്ങി വകുപ്പുകൾ ചേർത്താണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. സജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ഷഹാനയുടെ കുടുംബം ആരോപിക്കുന്നത്. എന്നാൽ തൂങ്ങി മരണം തന്നെ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ദേഹത്തു പരുക്ക് ഉണ്ടെന്നും മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശൻ പറഞ്ഞു.