കൊച്ചി.ട്വന്റി 20 യുടെ സംഘടിപ്പിക്കുന്ന ജനസംഗമത്തിൽ പങ്കെടുക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് കേരളത്തിൽ എത്തും . വൈകുന്നേരം 7.10 ന് കൊച്ചിയിൽ എത്തുന്ന അരവിന്ദ് കെജ്രിവാൾ ട്വൻറി ട്വൻ്റി ചീഫ് കോഡീറ്റേർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തും.

നാളെ വൈകുന്നേരം 5 മണിക്ക് കിഴക്കമ്പലത്ത് നടക്കുന്ന ജനസ൦ഗമ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. ട്വൻ്റി ട്വൻറി ആം ആദ്മി ലയനം സംബന്ധിച്ചുo സന്ദർശനത്തിൽ ചർച്ച നടക്കും.തൃക്കാക്കരയിൽ ആരെ പിന്തുണയ്ക്കണമെന്ന രാഷ്ട്രീയ നിലപാടും ട്വൻറി ട്വൻറി പ്രഖ്യാപിപ്പിക്കും