തിരുവനന്തപുരം.സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും മഴ കനക്കും. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലും മലപ്പുറം ജില്ലയിലുമാണ് .യെല്ലോ അലര്‍ട്ട്. കാലവര്‍ഷത്തിന്റെ വരവിന് മുന്നോടിയായി അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ ദിശ അനുകൂലമാകുന്നതിനാലാണ് ഈ ദിവസങ്ങളില്‍ മഴ സജീവമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here